
തൃശൂർ: ശക്തൻ മാർക്കറ്റിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി തയ്യാറാക്കിയ പ്ലാനും പദ്ധതികളും പുനഃപരിശോധനക്ക് വിധേയമാക്കണമെന്ന് ബി.എം.എസ് തൃശൂർ മേഖല കമ്മിറ്റി. ശക്തൻ മാർക്കറ്റിലെ വ്യാപാരത്തെ സംബന്ധിച്ചും സംവിധാനങ്ങളെ സംബന്ധിച്ചും വ്യക്തമായ ധാരണകളില്ലാത്തവരാണ് പ്ലാൻ തയ്യാറാക്കിയത്. ഒട്ടനവധി ഭാരമേറിയ വാഹനങ്ങളിൽ ചരക്ക് വരികയും നൂറുക്കണക്കിന് തൊഴിലാളികളുടെ കയറ്റിറക്കിനുള്ള പ്രയത്‌നവും ആവശ്യമുള്ള സ്ഥലത്തു അതിന്റേതായ സൗകര്യങ്ങൾ പൂർണമായും ഇല്ലാത്ത തരത്തിലുള്ള ഒരു പ്ലാൻ നടപ്പിലാക്കിയാൽ അത് ശക്തൻ മാർക്കറ്റിനെ കൂടുതൽ സങ്കീർണതയിലേക്ക് എത്തിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. മേഖല പ്രസിഡന്റ് എം.കെ. നരേന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ എ.എം.വിപിൻ, മേഖല സെക്രട്ടറി കെ.എസ്.ഷണ്മുഖൻ, മേഖല ഭാരവാഹികളായ അരുൺ സുരേഷ്, വി.ടി.രാജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |