SignIn
Kerala Kaumudi Online
Saturday, 12 September 2026 9.57 AM IST

ജോലി തട്ടിപ്പ്: കുത്തിയിരിപ്പ് സമരം

photo

തൃശൂർ: യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 400പേരിൽ നിന്നായി പത്തുകോടി രൂപയിലധികം തട്ടിയെടുത്ത യൂറോ വേ എമിഗ്രേഷൻ സർവീസ് പ്രൈവറ്റ് ലിമിറ്റഡിന് മുന്നിൽ തട്ടിപ്പിനിരയായവർ കുത്തിയിരിപ്പ് സമരം നടത്തി. 2.5 ലക്ഷം രൂപ മുതൽ 7.5 ലക്ഷം രൂപവരെയാണ് ഒരാളിൽ നിന്ന് തട്ടിയെടുത്തത്. തുക നൽകി രണ്ടുവർഷം പിന്നിട്ടിട്ടും ജോലി നൽകാനോ തുക തിരിച്ചു നൽകാനോ സ്ഥാപനമോ ജീവനക്കാരോ തയ്യാറായിട്ടില്ല. ഇതിനെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൂങ്കുന്നത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് മുന്നിലായിരുന്നു പ്രതിഷേധം. ഓഫീസ് പൂട്ടിയിട്ട നിലയിലാണ്. ഡി.ഐ.ജി, കമ്മിഷണർ എന്നിവർക്ക് പരാതി നൽകി. സ്ഥാപനത്തിന്റെ എം.ഡി പ്രസീതയും ജീവനക്കാരുമാണ് തട്ടിപ്പ് നടത്തിയെന്നാണ് ഇരകളുടെ ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL