SignIn
Kerala Kaumudi Online
Saturday, 12 September 2026 9.56 AM IST

ഗണേശോത്സവം സംഘടിപ്പിക്കും

photo

തൃശൂർ: തൃശ്ശിവപേരൂർ ഗണേശോത്സവം സംയുക്ത സമിതിയുടെ ഗണേശോത്സവം 2026 - 13, 14, 15 തീയതികളിൽ നടക്കും. 13ന് വൈകിട്ട് മൂന്നിന് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിൽ മണികണ്ഠനാലിന് സമീപം സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം , വൈകിട്ട് ഭഗവാന്റെ മിഴി തുറക്കൽ ചടങ്ങുകളോട ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർ ദിവസങ്ങളിൽ മേളം, ഭജന, ആനയൂട്ട് തുടങ്ങിയ പരിപാടികളും സമാപന ദിവസം തെയ്യം, കാവടി, നാഥസ്വരം എന്നിവയോടെ ഘോഷയാത്ര വടക്കുന്നാഥനെ പ്രദക്ഷിണം ചെയ്ത് വാടാനപ്പിള്ളി ചിലങ്ക ബീച്ചിൽ എത്തിച്ചേരും. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറിൽപരം കുടുംബങ്ങൾക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം നടത്തും. ഗണേശ വിഗ്രഹ നിമഞ്ജനത്തോടു കൂടി ആഘോഷം പരിപാടികൾക്ക് പരിസമാപ്തിയാകുമെന്നും സംഘടക സമിതി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL