SignIn
Kerala Kaumudi Online
Saturday, 12 September 2026 9.56 AM IST

പാസഞ്ചർ ട്രെയിൻ വൈകൽ; ഉടൻ പരിഹരിക്കുമെന്ന് റെയിൽവേ

photo

തൃശൂർ: പാസഞ്ചർ ട്രെയിനുകൾ വൈകുന്നതുസംബന്ധിച്ച പരാതിയിൽ റെയിൽവേ ഇടപെടുന്നു. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് രാവിലെ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന 56313 ഗുരുവായൂർ–എറണാകുളം പാസഞ്ചർ വൈകിയോടുന്നതിനെച്ചൊല്ലിയാണ് വ്യാപക പരാതി ഉയർന്നത്. ഒല്ലൂരിനും പുതുക്കാടിനുമിടയിൽ രാവിലെ 7.15 വരെ പാത നവീകരണ ജോലികൾ നടക്കുന്നതിനാലാണ് ചില ദിവസങ്ങളിൽ പാസഞ്ചർ വൈകുന്നതെന്ന് റെയിൽവേ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും റെയിൽവേ വ്യക്തമാക്കി. പാസഞ്ചറിന്റെ ഒരു റേക്ക് കേടായതിനെ തുടർന്ന് അറ്റകുറ്റപ്പണികൾക്കായി അയച്ചതിനാലാണ് ചില ദിവസങ്ങളിൽ കോച്ചുകളുടെ എണ്ണം കുറയുന്നതെന്നും റേക്ക് ഉടൻ പുനഃസ്ഥാപിക്കുമെന്നും റെയിൽവേ അറിയിച്ചു. അതേസമയം, തൃശൂരിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ വന്ദേ ഭാരത്, പാസഞ്ചർ, മെമു ട്രെയിനുകളുടെ എൻജിൻ നിറുത്തേണ്ട സ്ഥലം അടയാളപ്പെടുത്തി ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഈ ട്രെയിനുകളുടെ എൻജിൻ ആറാമത്തെ കോച്ചിന്റെ സ്ഥാനത്താണ് സ്ഥിരമായി നിറുത്തേണ്ടത്. ഇതുസംബന്ധിച്ച അറിയിപ്പ് എല്ലാ ലോക്കോ പൈലറ്റുമാർക്കും നൽകിയതായി സ്റ്റേഷൻ മാനേജർ ഫിലോപ്പോസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL