
തൃശൂർ: നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിലെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെയും എൻ.എസ്.എസ്.യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പരിപാടി അവതരിപ്പിച്ചത്.തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിലാണ് ഫ്ലാഷ് മോബ് നടന്നത്. ''സേ നോ ടു ഡ്രഗ്‌സ്, സേ യെസ് ടു ലൈഫ്'' എന്ന സന്ദേശം പൊതുജനങ്ങളിലേക്കെത്തിച്ചു. ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചും സംഗീതവും നൃത്തവും സമന്വയിപ്പിച്ചുമാണ് വിദ്യാർത്ഥികൾ ബോധവത്കരണം നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |