
തൃശൂർ: സംസ്ഥാന വിവരാവകാശ കമ്മിഷന്റെ നേതൃത്വത്തിൽ ജില്ലയിലെ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച സെമിനാർ രാജൻ ജെ. പല്ലൻ സെമിനാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മേയർ ഡോ. നിജി ജസ്റ്റിൻ അദ്ധ്യക്ഷയായി. സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ ഡോ. എം. ശ്രീകുമാർ, അഡ്വ. ടി.കെ. രാമകൃഷ്ണൻ, സംസ്ഥാന വിവരാവകാശ കമ്മിഷൻ റിസോഴ്‌സ് പോഴ്‌സൺ കെ. പ്രസാദ് എന്നിവർ വിഷയാവതരണം നടത്തി. പരിപാടിക്ക് സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. സോണിച്ചൻ പി. ജോസഫ് സ്വാഗതവും സംസ്ഥാന വിവരാവകാശ കമ്മിഷൻ സ്റ്റാഫംഗം സുരേഷ് നന്ദിയും പറഞ്ഞു. ജില്ലയിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, അപ്പീൽ അധികാരികൾ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |