
തിരഞ്ഞെടുപ്പ് 28ന്
തിരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങൾ
ബ്ലോക്ക് ഡിവിഷൻ
വെള്ളാങ്കല്ലൂർ എടത്തിരിഞ്ഞി
വടക്കാഞ്ചേരി തളി ഡിവിഷൻ
ഗ്രാമ പഞ്ചായത്ത്
തളിക്കുളം ആര്യാപാടം
ചേലക്കര കുറുമല കിഴക്കുമുറി
മുനിസിപാലിറ്റി
ചാലക്കുടി മുനിസിപ്പൽ ഓഫീസ് ഡിവിഷൻ
തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുന്നു. രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും ഒരു മുനിസിപ്പൽ ഡിവിഷനിലേക്കും രണ്ട് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. യു.ഡി.എഫ് സർക്കാർ അധികാരത്തിലേറിയതിന് ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണിതെന്നുള്ള പ്രത്യേകതയുമുണ്ട്. സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞതോടെ ശക്തമായ പ്രചരണമാണ്. സിറ്റിംഗ് സീറ്റ് നിലനിറുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുന്നണികൾ രംഗത്തുള്ളത്. ചേലക്കര പഞ്ചായത്തിലെ കുറുമല കിഴക്കുമുറി, തളിക്കുളം, ആര്യംപാടം വാർഡുകൾ, വെള്ളാംങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടതിരിഞ്ഞി ഡിവിഷൻ എന്നിവ എൽ.ഡി.എഫിന്റെ കൈവശമുള്ള സീറ്റുകളാണ്. വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനും ചാലക്കുടി നഗരസഭയിലെ മുനസിപ്പൽ വാർഡ് ഡിവിഷനും യു.ഡി.എഫിന്റെ കൈവശമാണ്. അതിനാൽ തന്ത്രങ്ങളും പ്രയോഗിച്ച് സീറ്റ് നിലനിറുത്തുകയാണ് ലക്ഷ്യം. തളിക്കുളം ഒഴികെ എല്ലായിടത്തും യു.ഡി.എഫും എൽ.ഡി.എഫും നേരിട്ടാണ്. തളിക്കുളം ആര്യാപാടം വാർഡിൽ എൽ.ഡി.എഫും എൻ.ഡി.എയും തമ്മിലാണ് മത്സരം.
പവർകട്ട് വിഷയമാകും
ഉപതിരഞ്ഞെടുപ്പാണെങ്കിലും അതാത് പ്രദേശത്തെ പ്രശ്‌നങ്ങളെക്കാൾ കൂടുതൽ മറ്റ് വിഷയങ്ങളാണ് മുന്നണികൾ ഉയർത്തുന്നത്. പ്രചരണത്തിൽ വൈദ്യുതി പ്രതിസന്ധിയടക്കം ചർച്ചയാകുന്നു. സ്ഥാനാർത്ഥികൾ മരിച്ചതൊഴികെയുള്ള സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പിന് ഇടയാക്കിയ സാഹചര്യവും ഉയർത്തി കാട്ടുന്നുണ്ട്.
തിരഞ്ഞെടുപ്പിന് വഴി വച്ചത്
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അദ്ധ്യക്ഷസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളുയർന്ന വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിലെ തളി ഡിവിഷൻ ലീഗ് സ്വതന്ത്രൻ എൽ.ഡി.എഫിന് വോട്ട് ചെയ്തതാണ് തിരഞ്ഞെടുപ്പിന് വഴി വെച്ചത്. വിവാദം ഉയർന്നതോടെ ലീഗ് അംഗം രാജിവെക്കുകയായിരുന്നു. ചേലക്കരയിൽ സി.പി.എം അംഗം യു.ഡി.എഫിന് വോട്ട് ചെയ്തതോടെ വിവാദം ഉയർന്ന രാജി സമർപ്പിച്ച് തലയൂരി. ഭരണം യു.ഡി.എഫിന് ലഭിക്കുകയും ചെയ്തു. ചാലക്കുടി നഗരസഭയിലാകട്ടെ യു.ഡി.എഫ് അംഗം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി എൽ.ഡി.എഫിലേക്ക് കളം മാറിയതാണ് തിരഞ്ഞെടുപ്പിന് വഴിവച്ചത്. തളിക്കുളത്തും വെള്ളാങ്കല്ലൂർ ബ്ലോക്കിനും അംഗങ്ങളുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |