
തൃശൂർ: നാടോടിക്കഥകളിൽ നിന്ന് ഡിജിറ്റൽ ആഖ്യാനരീതികളിലേക്കുള്ള പരിണാമം ചർച്ച ചെയ്ത വിമല കോളേജിലെ ദ്വിദിന രാജ്യാന്തര സെമിനാർ 'ഫോക്ടെയിൽസ് ടു പിക്‌സൽസ്' സമാപിച്ചു. വിമല കോളേജ് ഇംഗ്ലീഷ് വിഭാഗം ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണലുമായി സഹകരിച്ചാണ് സെമിനാർ. കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ.ലീല മേനോന്റെ സ്മരണയ്ക്കായി നടത്തിയ സെമിനാർ ടോസ്റ്റ്മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ പ്രസിഡൻഷ്യൽ സൈറ്റേഷൻ പുരസ്‌കാര ജേതാവ് ദീപ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫർസി ഗോട്ടുവാക്കോ, പ്രൊഫ.ഡോ.മെറിൻ സിമിരാജ്, സാഹിത്യ വിമർശക ഡോ. കവിത ബാലകൃഷ്ണൻ,നിഷ ശിവറാം,ഫ്രാങ്കോ ലൂയിസ് തുടങ്ങിയവർ പ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സിസ്റ്റർ ബീന ജോസ് അദ്ധ്യക്ഷയായി.പ്രൊഫ.ഡോ.ബിന്ദു ആൻ ഫിലിപ്പ് ആശംസാപ്രസംഗം നടത്തി. അസോ.പ്രൊഫ.ഡോ.ഷീജി റാഫേൽ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |