SignIn
Kerala Kaumudi Online
Saturday, 19 September 2026 3.42 AM IST

കാർഷിക സർവകലാശാല

d

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള സെന്റർ ഫോർ ഇലേണിംഗ് നടത്തുന്ന 'സോയിൽ ഹെൽത്ത് മാനേജ്‌മെന്റ്' ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. 6മാസമാണ് കോഴ്‌സിന്റെ ദൈർഘ്യം. പഠന മാദ്ധ്യമം ഇംഗ്ലീഷ്. 'ഇ-കൃഷി പാഠശാല' എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. 50ശതമാനം മാർക്കോടെ എസ്.എസ്.എൽ.സിയോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. ഒക്ടോബർ 15ന് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കും. നവംബർ 15വരെ പുതിയ രജിസ്‌ട്രേഷനുകൾ സ്വീകരിക്കുന്നതാണ്. മണ്ണു സംരക്ഷണം, മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കൽ എന്നിവയെക്കുറിച്ചുള്ള പ്രായോഗിക അറിവുകൾ പകർന്നുനൽകുന്നതാണ് കോഴ്‌സ്. വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0487 2438567, 8547837256. ഇമെയിൽ: celkau@gmail.com

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL