
തൃശൂർ: കാട് പിടിച്ചുകിടന്ന പടിഞ്ഞാറെ ചിറയുടെ തെക്കുവശം അതിമനോഹരമാക്കുകയാണ്, എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ. കാക്കയും കൊക്കും കിളികളും ആമ്പൽ എന്നീ മനോഹര ചിത്രങ്ങൾ തെക്കെ മതിലിൽ നിറഞ്ഞു. മനുഷ്യരെ പ്രകൃതിയോട് അടുപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് ഇ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ചിത്രംവര.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന നീല ആർട്‌സിന് കിഴീലുള്ള ഒരു കൂട്ടം ചിത്രകാരൻമാരാണ് വരയ്ക്കുന്നത്. അരുൺ കൃഷ്ണമൂർത്തിയാണ് ഇ.എഫ്.ഐയുടെ സ്ഥാപകൻ. തൃശൂർ കൂടാതെ കോട്ടയത്ത് കൊല്ലം - തേനി ഹൈവേക്ക് അരികിലായും മതിലിൽ പ്രകൃതി ചിത്രങ്ങൾ തീർക്കുന്നുണ്ട്. പ്രകൃതി - ശുദ്ധജല സംരക്ഷണ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്ന ഏജൻസിയാണ് ഇ.എഫ്.ഐ. ചെന്നൈയിലെ ഗിണ്ടി, അട്ടിപ്പട്ട്, അഡയാർ, ബസന്ത് നഗർ ബീച്ച് തുടങ്ങിയ വിവിധയിടങ്ങളിൽ ഇ.എഫ്.ഐ പദ്ധതി വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നീലമണി ആർട്‌സിലെ വിനോദ് കുമാർ, മണി തുടങ്ങിയ കലാകാരൻമാരാണ് തൃശൂർ പടിഞ്ഞാറെച്ചിറയ്ക്ക് സമീപം ചിത്രങ്ങൾ വരയ്ക്കുന്നത്.
രാമരാജ് ഗോവിന്ദൻ എന്ന ചിത്രകാരനാണ് തൃശൂരിലെ ചുവർചിത്രം എന്തായിരിക്കണം എന്നത് ഉൾപ്പെടെയുള്ള കാര്യ തീരുമാനിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച ചിത്രരചന ഇന്നലെ വൈകിട്ടോടെ പൂർത്തിയായി.
പ്രകൃതിക്കായി
മലിനപ്പെട്ടതും അവഗണിക്കപ്പെട്ടതുമായ കുളങ്ങളും തടാകങ്ങളും വീണ്ടെടുക്കുന്നതാണ് ഇ.എഫ്.ഐയുടെ പ്രധാന ദൗത്യം. തിരുവനന്തപുരം കരിമഠം കോളനിയിലെ വലിയ കുളം മാലിന്യം നീക്കം ചെയ്ത് ശാസ്ത്രീയമായി പുനരുജ്ജീവിപ്പിച്ചിരുന്നു. കുളങ്ങളിൽ നിന്ന് പ്ലാസ്റ്റിക്, ആഫ്രിക്കൻ പായൽ, അധിനിവേശ സസ്യങ്ങൾ എന്നിവ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നീക്കുന്നതിനും മതിലുകളിൽ ബോധവത്കരണ ചിത്രങ്ങൾ വരയ്ക്കുന്നതിനും ഇ.എഫ്.ഐ മുൻഗണന നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |