SignIn
Kerala Kaumudi Online
Saturday, 19 September 2026 3.42 AM IST

അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം

amrutha

തൃശൂർ: അമൃത വിശ്വ വിദ്യാപീഠത്തിലെ 'അസിസ്റ്റീവ് ടെക്‌നോളജീസ് ഇൻ എഡ്യുക്കേഷൻ' യൂനസ്‌കോ ചെയറും അമൃത സ്പീച്ച് ആൻഡ് ഹിയറിംഗ് ഇംപ്രൂവ്‌മെന്റ് സ്‌കൂളും സംയുക്തമായി അന്താരാഷ്ട്ര ആംഗ്യഭാഷാ വരാഘോഷം സംഘടിപ്പിച്ചു. തൃശൂർ ഡി.ഡി.ഇ ടി.ഷൈല ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം എസ്.സി.ഇ.ആർ.ടി സ്‌പെഷ്യൽ എഡ്യുക്കേഷൻ റിസർച്ച് ഓഫീസർ ഡോ.എ.കെ.അനിൽ കുമാർ വിശിഷ്ടാതിഥിയായി. അമൃത സർവകലാശാല അസോ.ഡീനും അസിസ്റ്റീവ് ടെക്‌നോളജീസ് ഇൻ എഡ്യുക്കേഷൻ യുനെസ്‌കോ ചെയറുമായ ഡോ.പ്രേമ നെടുങ്ങാടി,പി.സുനിൽ എന്നിവർ സംസാരിച്ചു.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിലെ വിദഗ്ദ്ധരായ ഡോ.ചിത്ര പ്രസാദ്,സന്ദീപ് കൃഷ്ണൻ,രാജീവൻ കൊളിയോട്ട് എന്നിവർ ക്ലാസെടുത്തു. ക്വിസ് മത്സരത്തിലെ വിജയികൾക്ക് ഡോ.പ്രേമ നെടുങ്ങാടി സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL