
തൃശൂർ: ന്യൂ ഫുട്ബാൾ ക്ലബ് കേരള ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റെ സബ് ജൂനിയർ, ജൂനിയർ, എലൈറ്റ് യൂത്ത് ഐ ലീഗ് മത്സരങ്ങൾക്ക് യോഗ്യത നേടി. എ.ഐ.എഫ്.എഫ് നടത്തിയ അക്കാഡമി
അക്രഡിറ്റേഷൻ ടെസ്റ്റിൽ സ്റ്റാർ റേറ്റിംഗ് നേടിയാണ് തുടർച്ചയായ രണ്ടാം വർഷവും മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ജില്ലയിൽ ഇത്തരം അംഗീകാരം ലഭിച്ച ഏക ക്ലബ് കൂടിയാണിത്. 18വയസിൽ താഴെയുള്ള എലൈറ്റ് യൂത്ത് മത്സരം 27മുതൽ കോർപ്പറേഷൻ സ്റ്റേഡിയം, കോയമ്പത്തൂർ സ്റ്റേഡിയം എന്നിവിടങ്ങളിൽ അരങ്ങേറും. ആദ്യറൗണ്ടിൽ ന്യൂഫുട്ബാൾ കേരളയ്ക്ക് പുറമേ കോയമ്പത്തൂർ ഫസ്റ്റ് കിക്ക്, ഡോൺ ബോസ്‌കോ എറണാകുളവും മാറ്റുരയ്ക്കും. വാർത്താസമ്മേളനത്തിൽ കെ.എ.നവാസ്,കെ.വി.വിനോദ് കുമാർ,സോളി സേവിയർ,കെ.എസ്.വിവേക്,കെ.എ.അമൽ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |