
തൃശൂർ: സാഹിത്യത്തിന്റെ ഏതുമേഖലയിലായാലും എഴുത്തുകാർ ചിന്തകളിലും പ്രവൃത്തികളിലും പുനർനവീകരണം നടത്തിയാലേ കാലത്തിനനുസരിച്ച് മുന്നേറാൻ സാധിക്കൂവെന്ന് നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണൻ. തൃശൂർ എഴുത്തുകൂട്ടം ദയ ഹോസ്പിറ്റൽ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച സാഹിത്യസംഗമത്തിൽ പുതിയ കാലം, പുതിയ എഴുത്ത് എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു. ദയ ഹോസ്പിറ്റൽ സി.ഇ.ഒ ഹസീബ് അഫ്‌സൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ എഴുത്തുകൂട്ടം പ്രസിഡന്റ് ശശി കളരിയേൽ അദ്ധ്യക്ഷനായി.സുരേഷ് കുമാർ പാർളിക്കാട്, എം.ഡി. ചന്ദ്രമോഹൻ, കെ. ദിനേശ് രാജ, ഷിലിൻ പൊയ്യാറ, അജിത രാജൻ, പി.ബി. രമാദേവി, ഗീത കൈപ്പറമ്പ്, നോമി കൃഷ്ണ, സാനു ദേവസ്സി തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |