
തൃശൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി വി.ബി ഗ്രാമം ജി പദ്ധതിയാക്കി കേന്ദ്രം നടപ്പിലാക്കുന്നു, ഇതിനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യകതയാണെന്ന് അനിൽ അക്കര അഭിപ്രായപ്പെട്ടു. വി.ബി ഗ്രാമം ജി പദ്ധതിയിലെ കരാർ ജീവനക്കാരുടെ സംഘടനയായ 'മെഗ്‌സ കേരള' ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഐ.എൻ.ടി.യു.സി ഹാളിൽ നടന്ന ജില്ലാ സമ്മേളനത്തിൽ മെഗ്‌സ ജില്ലാ പ്രസിഡന്റ് പോൾസൺ മാസ്റ്റർ അദ്ധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കെ.പി.സി.സി സെക്രട്ടറിയുമായ സി.സി.ശ്രീകുമാർ മുഖ്യാതിഥിയായി.
മെഗ്‌സ സംസ്ഥാന ജനറൽ സെക്രട്ടറി എം.എം.മുഹ്‌സിൻ മുഖ്യപ്രഭാഷണവും,ഐ.എൻ.ടി.യു.സി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി വി.എ.ഷംസുദ്ദീൻ ആശംസയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |