
തൃശൂർ: യാഥാർത്ഥ്യം മനസിലാക്കാതെ പരിയാരം വില്ലേജിനെ പരിസ്ഥിതി ലോല പ്രദേശ പരിധിയിൽ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കിയ നടപടി നിരുത്തരവാദിത്തപരമാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. പുതിയ വിജ്ഞാപനപ്രകാരം പരിയാരം വില്ലേജിന്റെ വിസ്തൃതി 697 ചതുരശ്ര കിലോമീറ്ററാണെന്നും ഇത് പാലക്കാട് വരെ വ്യാപിച്ചുകിടക്കുന്നുവെന്നാണ് രേഖ. അതീവ പ്രാധാന്യമുള്ള നിർണായക വിഷയത്തിൽ ഉദ്യോഗസ്ഥർ വരുത്തിവച്ച വലിയ അബദ്ധമാണിതെന്ന് അദ്ദേഹം ആരോപിച്ചു. ബയോഡൈവേഴ്‌സിറ്റി ബോർഡ്, കേരള പരിസ്ഥിതി വകുപ്പ് എന്നിവയ്ക്ക് വിഷയത്തിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിട്ടുള്ളത്. പശ്ചിമഘട്ട മലനിരകൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെങ്കിലും അത് മനുഷ്യവാസത്തെയും ജീവനെയും ബലിനൽകിക്കൊണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |