
തൃശൂർ: വന്യജീവി വാരാഘോഷങ്ങളുടെ ഭാഗമായി തൃശൂർ സുവോളജിക്കൽ പാർക്കിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രകൃതി,വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവും സർഗാത്മക കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പെൻസിൽ ഡ്രോയിംഗ്,വാട്ടർ കളർ പെയിന്റിംഗ്,ക്വിസ് മത്സരങ്ങളാണ്. എൽ.പി,യു.പി, ഹൈസ്‌കൂൾ,കോളേജ് വിഭാഗങ്ങളിലുള്ളവർക്കായി പെൻസിൽ ഡ്രോയിംഗ് മത്സരം ഒക്ടോബർ മൂന്നിന് ഉച്ചയ്ക്ക് 2മുതൽ 4വരെയും വാട്ടർ കളർ പെയിന്റിംഗ് മത്സരം ഒക്ടോബർ 4ന് രാവിലെ 10മുതൽ ഉച്ചയ്ക്ക് 12 വരെയുമാണ്. യു.പി, ഹൈസ്‌കൂൾ, കോളേജ് വിഭാഗങ്ങൾക്കായി ഒക്ടോബർ 7ന് രാവിലെ 10മുതൽ ഉച്ചയ്ക്ക് 1വരെയാണ് ക്വിസ് മത്സരം. സുവോളജിക്കൽ പാർക്കിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഫോൺ 0487 2353455, 9447979194.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |