
തൃശൂർ: പെരുവനം രാജ്യാന്തര ഗ്രാമോത്സവം അഞ്ചാംപതിപ്പിന്റെ ഭാഗമായി സർവമംഗള ട്രസ്റ്റ് ഏർപ്പെടുത്തിയ ഡോ.പി.നാരായണൻകുട്ടി സ്മാരക കവിതാ പുരസ്‌കാരത്തിന് കവിതാസമാഹാരങ്ങൾ ക്ഷണിച്ചു. 50,000രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. 2024,25,26 വർഷങ്ങളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങളാണ് പരിഗണിക്കുക. പ്രായപരിധിയില്ല. താത്പര്യമുള്ളവർ പുസ്തകങ്ങളുടെ രണ്ട് കോപ്പികൾ ഒക്ടോബർ 15നകം ലഭിക്കത്തക്കവിധം അയക്കണം. വിലാസം: സെക്രട്ടറി, ഡോ.പി.നാരായണൻകുട്ടി സ്മാരക കവിതാ പുരസ്‌കാര സമിതി, സോപാനം, ചേർപ്പ് പടിഞ്ഞാറ്റുമുറി, തൃശൂർ 680561, ഫോൺ: 9446054520. 2027ജനുവരി 8,9,10 തീയതികളിൽ ചേർപ്പ് ശ്രീലകം ലൈഫ് ലോംഗ് ലേണിംഗ് സെന്ററിൽ നടക്കുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |