
അത്താണി: സംസ്ഥാന സർക്കാരിന്റെ നൂറ്ദിന കർമ്മ പദ്ധതിയിലുൾപ്പെടുത്തി തൃശൂർ മെഡിക്കൽ കോളേജിന് വൻവികസന കുതിപ്പ്. പൂർത്തിയാക്കിയ വിവിധപദ്ധതികളുടെ സമർപ്പണം, സി.എസ്.ആർ പദ്ധതികളുടെ സ്വീകരണം എന്നിവ ഇന്ന് നടക്കും. രാവിലെ 10ന് മന്ത്രി കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.എൽ.എ അദ്ധ്യക്ഷനാകും. മുസ്‌കാൻ ദേശീയ ബഹുമതി ലഭിച്ച പീഡിയാട്രിക്, ദേശീയ ബഹുമതി ലഭിച്ച ട്രാൻസ്‌ഫ്യൂഷൻ മെഡിസിൻ വിഭാഗം എന്നിവയെ മന്ത്രി ഒ.ജെ.ജനീഷ് അഭിനന്ദിക്കും. കെ.രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും. സി.എസ്.ആർ.പദ്ധതികൾ കളക്ടർ ശിഖ സുരേന്ദ്രൻ സ്വീകരിക്കും. സൂപ്രണ്ട്ലിജോ, ജെ.കൊള്ളന്നൂർ, വൈസ്പ്രിൻസിപ്പൽ ഡോ.ഉഷ, കെ.എസ്.മധു, ഡോകടർമാരായ ഷാജി,അലിസാബിത്ത്, രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
സമഗ്ര സ്ട്രോക്ക് കെയർ യൂണിറ്റ്
സർക്കാർ പ്ലാൻ ഫണ്ട് 4.73 കോടി. 10കിടക്കകളും ഐ.സി.യു സംവിധാനവും
എം.ആർ.ഐ (1.5 ടെസ്ല എം.ആർ.ഐ) സംസ്ഥാന പ്ലാൻ ഫണ്ട് 10കോടി
റേഡിയോളജി വിഭാഗത്തിൽ 24മണിക്കൂറും തടസമില്ലാത്ത സേവനം
എസ്.എൻ.ഐ.സി.യു നാഷ്ണൽ ഹെൽത്ത് മിഷന്റെ 1.20കോടി
നവജാത ശിശുക്കളുടെ തീവ്ര പരിചരണത്തിനായി സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ്
സെൻട്രൽ മെഡിക്കൽ ഗ്യാസ് ആൻഡ് ഓക്സിജൻ പ്ലാന്റ് വിപുലീകരണം
സംസ്ഥാന നോൺ പ്ലാൻ ഫണ്ട് 7.85ലക്ഷം സേവന പ്രവർത്തനങ്ങൾ പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ് ഹൗസ് വിസിറ്റ് ഓങ്കോ റീഹാബിലിറ്റേഷൻ ക്ലിനിക്ക്
സുഗമം ക്രൗഡ് ഫണ്ടിംഗ് പദ്ധതി
സി.എസ്.ആർ പദ്ധതി കല്യാൺ ഗ്രൂപ്പ്, റോട്ടറി ക്ലബ്ബ്, ഇസാഫ് ബാങ്ക്, മണപ്പുറം ഫൗണ്ടേഷൻ നൽകുന്ന മെഷിനറികളുടെ സ്വീകരണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |