
പീച്ചി: തേക്ക് നടീൽ വസ്തുക്കളുടെ ഉത്പാദനം, നൂതന നഴ്‌സറി സാങ്കേതികവിദ്യകൾ, ജനിതക മെച്ചപ്പെടുത്തൽ, ജീനോമിക്‌സ് എന്നിവയിൽ അധിഷ്ഠിതമായ അഞ്ചുദിവസത്തെ അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് കെ.എഫ്.ആർ.ഐയിൽ തുടക്കം. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ, ഇന്റർനാഷണൽ ട്രോപ്പിക്കൽ ടിംബർ ഓർഗനൈസേഷൻ, ടീക്‌നെറ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടി കെ.എഫ്.ആർ.ഐ ഡയറക്ടർ ഡോ.കണ്ണൻ സി.എസ്. വാര്യർ ഉദ്ഘാടനം ചെയ്തു.കെ.എഫ്.ആർ.ഐ ശാസ്ത്രജ്ഞരായ ഡോ.എസ്.സന്ദീപ്, ഡോ.സുമ അരുൺ ദേവ് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. തേക്ക് കർഷകർ, പ്ലാന്റേഷൻ മാനേജർമാർ, ഗവേഷകർ, കൺസൾട്ടന്റുമാർ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |