SignIn
Kerala Kaumudi Online
Thursday, 24 September 2026 1.57 AM IST

ഡോക്ടർമാരെ അനുമോദിച്ചു

zxfvbzd

അന്തിക്കാട്: പെരിങ്ങോട്ടുകര കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പാരമ്പര്യ ആയുർവേദ ചികിത്സ കുടുംബത്തിലെ ഡോക്ടർമാരായ അച്ഛനെയും മകനെയും ചെമ്മാപ്പിള്ളിയിലെ പുന്നപ്പിള്ളി മനയിൽ വെച്ച് അനുമോദിച്ചു. ഈ വർഷത്തെ ആയുർവേദ ദിനത്തിന്റെ പ്രമേയം 'ആരോഗ്യകരമായ നളേയ്ക്കായി ആയുർവേദം' എന്നതാണ്. പുന്നപ്പിള്ളി മനയിലെ വസതിയിൽ നടന്ന ആയുർവേദ ദിനാചരണ ചടങ്ങ് സൊസൈറ്റി പ്രസിഡന്റ് ആന്റോ തൊറയൻ പാരമ്പര്യമായി ആയുർവേദ ചികിത്സ രംഗത്ത് 56വർഷം സേവനം ചെയ്ത ഡോ.ഉണ്ണികൃഷ്ണൻ നമ്പൂതിരിയെയും, മകൻ ഡോ.കൃഷ്ണദാസിനെയും പൊന്നാട അണിയിച്ച് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാമൻ നമ്പൂതിരി അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL