SignIn
Kerala Kaumudi Online
Thursday, 24 September 2026 1.57 AM IST

ഓട്ടോ ചാർജ് മിനിമം 50 എ.കെ.എസ്.എ.ടി.യു

e

തൃശൂർ: ഓട്ടോറിക്ഷ മിനിമം ചാർജ് 50 രൂപയായും കിലോമീറ്റർ നിരക്ക് 25 രൂപയായും വർദ്ധിപ്പിക്കണമെന്ന് ആൾ കേരള സ്വതന്ത്ര ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) തൃശൂർ ജില്ലാ കമ്മിറ്റിയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം മുൻനിർത്തി ജില്ലാ വ്യാപകമായി ആർ.ടി.ഒ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്താൻ തൃശൂർ എച്ച്.എം.എസ് ഓഫീസിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് പി.എം.അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്.ജോഷി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ഐ.ഡി.മനോജ്, ട്രഷറർ ചന്ദ്രൻ പെരുമ്പുള്ളി, ജോയ് മുണ്ടൂർ, മുഹമ്മദ് അനസ്, അൻവർ അകലാട്, പി.എ.നൗഫൽ, കെ.ആർ.അശോകൻ, ഷാഹുൽഹമീദ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, MUST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL