
ഗുരുവായൂർ: എസ്.ബി.ടി.യിലെ റിട്ട.ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ 'കൃഷ്ണാർപ്പണ'ത്തിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ചുറ്റുവിളക്കാഘോഷം നടത്തുമെന്ന് ഭാരവാഹികളായ എ.ആർ. കൃഷ്ണദാസ്, പി.എം സേതുമാധവൻ, കെ.മനോഹരൻ, പി.എസ്.വിപിനൻ, അശോക് കുമാർ, ടി.വി. ബാലകൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ കാഴ്ചശ്ശീവേലിക്ക് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം, രാത്രി വിളക്കെഴുന്നള്ളിപ്പിന് കോങ്ങാട് മോഹനൻ മാരാരുടെ പഞ്ചവാദ്യം, സന്ധ്യയ്ക്ക് ഗുരുവായൂർ മുരളിയുടെ നാഗസ്വരം, ഗിരിശങ്കർ മട്ടന്നൂരിന്റെ തായമ്പക എന്നിവയുണ്ടാകും. കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ രാവിലെ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് നിർവഹിക്കും. മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിലും കലാപരിപാടികളുണ്ടാകും. വൈകീട്ട് തൃശൂർ മഹാദേവ ഭജൻസിന്റെ ഭജനാമൃതം അരങ്ങേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |