
ചെറുതുരുത്തി: തൃശൂർ സഹോദയ ജില്ലാ കലോത്സവം 2026ന്റെ ലോഗോ പ്രകാശനം ചെയ്തു. അറഫ ഇംഗ്ലീഷ് സ്കൂൾ, ആറ്റൂരിൽ നടന്ന ചടങ്ങിൽ വഖഫ് ബോർഡ് ചെയർമാനും അറഫ ചാരിറ്റബിൾ ജനറൽ സെക്രട്ടറിയുമായ കെ.എസ്.ഹംസ ലോഗോ പ്രകാശനം നിർവഹിച്ചു. ജില്ലയിലെ സി.ബി.എസ്.ഇ.വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ കലാരൂപങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുന്നതിനുമായി സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവത്തിന്റെ മുന്നോടിയായാണ് ലോഗോ പ്രകാശനം. സഹോദയ ജില്ലാ പ്രസിഡന്റ് ഡോ.ദിനേശ് ബാബു എം.അദ്ധ്യക്ഷനായി. അരഫ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ജാസ് എം.എ.സ്വാഗതം പറഞ്ഞു. സഹോദയ ജില്ലാ ജനറൽ സെക്രട്ടറി ഷമീം ബാവ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |