SignIn
Kerala Kaumudi Online
Sunday, 27 September 2026 2.38 AM IST

സ്വർണം നേടി അമൽ തൻവീർ

photo

പാവറട്ടി: കേരള സ്റ്റേറ്റ് ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയവുമായി തൃശൂർ വെങ്കിടങ്ങിന്റെ അമൽ തൻവീർ. 1000 മീറ്റർ ഇൻഡിവിജ്വൽ ടൈം ട്രയൽ വിഭാഗത്തിലാണ് ഈ യുവപ്രതിഭ സ്വർണമെഡൽ കരസ്ഥമാക്കിയത്. മിന്നുന്ന പ്രകടനത്തോടെ ട്രാക്കിൽ ഒന്നാമതെത്തിയാണ് അമൽ നാടിന്റെ അഭിമാനമായി മാറിയത്. പാടൂർ ഒറ്റക്കണ്ടത്തിൽ മജീദ് റംലത്ത് ദമ്പതികളുടെ മകനാണ് അമൽ തൻവീർ. സംസ്ഥാന തലത്തിൽ സ്വർണം നേടിയതോടെ ഇനി ദേശീയ തലത്തിലുള്ള പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലാണ് അമൽ. ജാർഖണ്ഡിലെ റാഞ്ചിയിൽ വെച്ചാണ് ഇത്തവണത്തെ ദേശീയ സൈക്ലിംഗ് മത്സരം നടക്കുന്നത്. ദേശീയ ചാമ്പ്യൻഷിപ്പിലും മികച്ച വിജയം ആവർത്തിച്ച് കേരളത്തിന്റെ പേര് വാനോളമുയർത്താമെന്ന പ്രതീക്ഷയിലാണ് ഈ താരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL