
തൃശൂർ: കില ഡയറക്ടർ ജനറലായി ജില്ലാ കളക്ടർ കൂടിയായ ശിഖ സുരേന്ദ്രൻ ചുമതലയേറ്റു. രജിസ്ട്രാർ ഡി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘം സ്വീകരണം നൽകി.
കില അർബൻ ചെയർ പ്രൊഫ. ഡോ. അജിത് കാളിയത്, കെ.പി. ഉണ്ണിക്കൃഷ്ണൻ, കെ. വിനോദ് തുടങ്ങിയവർ സന്നിഹിതരായി. അസിസ്റ്റന്റ് കളക്ടർ, ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണർ, ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി സെക്രട്ടറി, ലൈഫ് മിഷൻ സി.ഇ.ഒ., വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ, കേരള ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷൻ എം.ഡി. തുടങ്ങിയ ചുമതലകളും ശിഖ സുരേന്ദ്രൻ നിർവഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |