
തൃശൂർ: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, ജില്ലാ ഭരണകൂടം, എക്‌സൈസ് വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് തൃശൂർ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളിൽ രാജൻ ജെ.പല്ലൻ എം.എൽ.എ നിർവഹിക്കും.
കളക്ടർ ശിഖ സരേന്ദ്രൻ അദ്ധ്യക്ഷയാകും. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ സി.കെ. സജികുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. സർവോദയ ദർശൻ ചെയർമാൻ എം. പീതാംബരൻ മാസ്റ്റർ ഗാന്ധിജയന്തി സന്ദേശം നൽകും.ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണൻ സ്വാഗതവും, അസിസ്റ്റന്റ് എഡിറ്റർ കെ.സി. ഹരിദാസ് നന്ദിയും രേഖപ്പെടുത്തും. പൂർണിമ സരേഷ്, ടി. ഷൈല, ഡോ. പി.പി. സിലിജ, ഡോ. ബിന്ദു മേനോൻ, എൻ. രാജഗോപാൽ, പി. രാജേന്ദ്രൻ, ഡോ. അജിതൻ മേനോത്ത് സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |