
ചേലക്കര: വയോജന ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചേലക്കര താലൂക്ക് ആശുപത്രിയുടേയും തോന്നൂർക്കര കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സഹകരണത്തോടെ തോന്നൂർക്കര ' അമ്മവീട്ടിൽ' വയോജനദിനാഘോഷം സംഘടിപ്പിച്ചു. സ്ഥാപനത്തിലെ ഏറ്റവും മുതിർന്ന പൗരൻമാരെ ആദരിച്ചു. ഉണ്ണി ചേലക്കര , ജയൻ എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികൾ സംഘടിപ്പിച്ചു. ഗവ. എസ്.എം.ടി സ്‌കൂളിലെ വിദ്യാർത്ഥികൾ വയോജനങ്ങളുമായി സംവദിച്ചു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അനിൽ,പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ.ഗൗതമൻ, ഡോ. സുനിൽ കുമാർ, ഡോ.നിർമ്മൽ, ജയശ്രീ രവി, പ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |