തൃശൂർ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ലോകവയോജന ദിനാചരണം മുളങ്കുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. സേതുമാധവൻ അദ്ധ്യക്ഷനായി.
സംസ്ഥാന സെക്രട്ടറി പ്രൊഫ. വി.എ. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് 'ആയുർദൈർഘ്യവും ആരോഗ്യവും' എന്ന വിഷയത്തിൽ പ്രൊഫ. ഡോ. സെബിന്ദ് കുമാർ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സി.സി. ജോസ്, വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻകുട്ടി മേനോൻ, ട്രഷറർ പി. മുഹമ്മദ് ബാബു, പഞ്ചായത്ത് അംഗങ്ങളായ എം.കെ. സുകുമാരൻ വൈദ്യർ, വി. സുരേന്ദ്രനാഥ്, ജോർജ് ജോസഫ്, എൻ.ആർ. ചന്ദ്രൻ, ഉഷാ രാമചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |