SignIn
Kerala Kaumudi Online
Friday, 02 October 2026 3.35 AM IST

ചാലക്കുടിയുടെ പൂവമ്മയ്ക്ക് ഏഷ്യൻ സ്വർണം; 'മരുമകൾ'വീണ്ടും പൊന്നണിഞ്ഞു

poovamma
പൂവമ്മ

ചാലക്കുടി: ഏഷ്യൻ ഗെയിംസിലെ ഓട്ടത്തിന്റെ ട്രാക്കിൽ പൂവമ്മ കുതിച്ചപ്പോൾ ചാലക്കുടിയിലും അഭിമാനത്തിന്റെ നിമിഷം. 4x400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം സമ്മാനിച്ച സംഘത്തിൽ ചാലക്കുടിയുടെ മരുമകളും. നോർത്ത് ചാലക്കുടി കൂനന്മാവ് സ്വദേശി ജിതിന്റെ ഭാര്യയും രാജ്യാന്തര താരവുമായ പൂവമ്മയാണ് ബുധനാഴ്ച നടന്ന 4x400 മീറ്റർ റിലേയിൽ സ്വർണം നേടിയത്. കഴിഞ്ഞ ദിവസം ഇതേ ഇനത്തിലെ മിക്‌സിഡ് റിലേയിൽ പൂവമ്മ വെള്ളിയും നേടിയിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും സ്വർണ മെഡൽ നേടിയ പൂവമ്മയുടെ ഇത് നാലാമത്തെ ഏഷ്യൻ ഗെയിംസാണ്. ഡൽഹി ഒ.എൻ.ജി.സിയിൽ ഉദ്യോഗസ്ഥയായ പൂവമ്മ 1990 ജൂൺ അഞ്ചിന് കർണാടകയിലെ കൊടകിലാണ് ജനിച്ചത്. ഇന്ത്യയ്ക്കായി നിരവധി രാജ്യാന്തര നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

ജിതിനും താരം

പൂവമ്മയുടെ ഭർത്താവ് ജിതിനും രാജ്യാന്തര അത്‌ലറ്റാണ്. 2008 ലെ കോമൺ വെൽത്ത് ഗെയിംസിൽ 400 മീറ്റർ ഹീറ്റ്‌സിൽ സ്വർണ മെഡലിന് അർഹനായിരുന്നു. ജിതിൻ ഇപ്പോൾ പൂനെയിൽ ഇൻകം ടാക്‌സ് വകുപ്പിൽ ഉദ്യോഗസ്ഥനാണ്. നോർത്ത് ചാലക്കുടി കൂനന്മാവ് പോൾ-ജാൻസി ദമ്പതികളുടെ മകനാണ് ജിതിൻ. രാജ്യാന്തര അത്‌ലറ്റ് ജിതിൻ പോളിന്റെ ജീവിതസഖിയായതോടെയാണ് പൂവമ്മ ചാലക്കുടിയുടെ മരുമകളായത്. മലയാളികൾ സ്‌നേഹത്തോടെ 'ചാലക്കുടിയുടെ മരുമകൾ' എന്നാണ് പൂവമ്മയെ വിശേഷിപ്പിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL