
തൃശൂർ: മന്ത്രി ഒ.ജെ ജനീഷിനെതിരെ നടന്ന ഡി.വൈ.എഫ്.ഐ ആക്രമണത്തിൽ സി.പി.എം സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ജനാധിപത്യത്തിന്റെ സകല സീമകളും ലംഘിച്ച ആക്രമണത്തെ സി.പി.എം നേതൃത്വം തള്ളിപ്പറയാത്തത് മനഃപൂർവമാണ്. സംഭവത്തിൽ പ്രതിഷേധിച്ച് തൃശൂർ നിയോജകമണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഫ്രാൻസിസ് ചാലിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഐ.പി.പോൾ, കെ.കെ ബാബു, സിജോ കടവിൽ, ബൈജു വർഗീസ്, കെ.ഗിരീഷ് കുമാർ, സജി പോൾ മാടശ്ശേരി, കെ.സുരേഷ് എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |