SignIn
Kerala Kaumudi Online
Friday, 02 October 2026 3.35 AM IST

സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു, ശശിധരന് ഇടമില്ല

  • ജില്ലാ കമ്മിറ്റിയിൽ രണ്ടുപേർ

തൃശൂർ: മുൻ സംസ്ഥാന കമ്മിറ്റി അംഗം ടി. ശശിധരനെ ഉൾപ്പെടുത്താതെ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു.ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറിന്റെ ഉൾപ്പെടെ എതിർപ്പ് നിലനിൽക്കുന്നതിനാൽ ശശിധരൻ സെക്രട്ടറിയേറ്റിലേക്ക് എത്താൻ സാദ്ധ്യതയില്ലെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാറിനെയാണ് പുതിയതായി സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തിയത്. ആരോഗ്യകാരണങ്ങളാൽ ഒഴിവായ കെ.ബി. നബീസയ്ക്ക് പകരമായാണ് ഉഷ പ്രഭുകുമാറിനെ തിരഞ്ഞെടുത്തത്. സെക്രട്ടേറിയറ്റിലേക്ക് ശശിധരനെ പരിഗണിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് ഇത്തവണയും ഇടം ലഭിച്ചില്ല. വിഭാഗീയതയുടെ പേരിൽ 2007ൽ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത ശശിധരനെ 14 വർഷത്തിനുശേഷം 2021ലാണ് തിരിച്ചെടുത്തത്. ജില്ലാ കമ്മിറ്റിയിലും പുനഃസംഘടനയുണ്ടായി. ഒഴിവുവന്ന രണ്ട് സ്ഥാനങ്ങളിലേക്ക് മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശനെയും തൃശൂർ ഏരിയ സെക്രട്ടറി അനൂപ് ഡേവിസ് കാടയെയും തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽനിന്ന് പുറത്തായ വി.പി. ശരത് പ്രസാദിന്റെയും അന്തരിച്ച ബേബി ജോണിന്റെയും സ്ഥാനങ്ങളിലേക്കാണ് ഇരുവരെയും ഉൾപ്പെടുത്തിയത്. രണ്ടുദിവസം നീളുന്ന സി.പി.എം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനുശേഷം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദറാണ് തീരുമാനങ്ങൾ വിശദീകരിച്ചത്. കുന്നംകുളം ഏരിയ സെക്രട്ടറി കെ.കെ. കൊച്ചനിയൻ, കൊടുങ്ങല്ലൂർ ഏരിയ സെക്രട്ടറി കെ.എം. മുഷ്താഖ് അലി, ചേലക്കര ഏരിയ സെക്രട്ടറി ടി. ഗോകുലൻ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷീജ പ്രശാന്ത്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി റോസൽ രാജ്, സി.പി.എം ജില്ലാ കമ്മിറ്റി സെക്രട്ടറി എസ്. പ്രതീഷ് എന്നിവരാണ് ജില്ലാ കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കൾ. ആരോഗ്യ കാരണങ്ങളാൽ കെ.എഫ്. ഡേവിസിനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി.

ജനകീയ അടിത്തറ വിപുലീകരിക്കും

ബ്രാഞ്ച്, ലോക്കൽ, ഏരിയ കമ്മിറ്റികളുടെ പ്രവർത്തനം കൂടുതൽ ജനകീയമാക്കി തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ, പാർശ്വവത്കരിക്കപ്പെട്ട വിവിധ സാമൂഹികന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ. കൊച്ചിൻ ദേവസ്വം ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവകക്ഷി യോഗം ചേരുകയും ഉപരികോടതിയെ സമീപിച്ച് മൈതാനം പൊതുഇടമായി നിലനിറുത്താൻ അപ്പീൽ നൽകും. 13 നിയമസഭാ സീറ്റുകളിൽ ഒമ്പതിലും എൽ.ഡി.എഫ് വിജയിച്ച സാഹചര്യത്തിൽ ജനകീയ പിന്തുണ കൂടുതൽ വിപുലീകരിക്കാനും പാർട്ടിയുടെ അടിത്തറ ശക്തമാക്കാനും തീരുമാനിച്ചു. പാർട്ടി ഏരിയ കമ്മിറ്റി ഓഫീസുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.


സി.പി.എമ്മിന് സി.പി.ഐയുമായി യാതൊരുവിധ അകൽച്ചയും ഇല്ല. ഇരുപാർട്ടികളും അടുത്ത ബന്ധത്തിലാണ്.സി.പി.ഐ ഉന്നയിച്ച വിഷയങ്ങളിലോ തേക്കിൻകാട് മൈതാനവുമായി ബന്ധപ്പെട്ട തർക്കങ്ങളിലോ ഭിന്നതയില്ല. തേക്കിൻകാട് വിഷയം സി.പി.എമ്മും ശക്തമായി ഉന്നയിച്ചിരുന്നു.

കെ.വി. അബ്ദുൾ ഖാദർ.
സി.പി.എം ജില്ലാ സെക്രട്ടറി

ത​ല​സ്ഥാ​ന​ത്ത് ​പ​ന്തം​ ​എ​റി​ഞ്ഞ​വ​ർ​ക്ക് ​പൊ​ലീ​സി​ന്റെ​ ​വ​ക​ ​സ​ല്യൂ​ട്ടും​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​നേ​രെ​ ​ന​ര​നാ​യാ​ട്ടു​മാ​ണ് ​ന​ട​ന്ന​ത്.​ ​ഇ​തെ​ന്ത് ​നീ​തി​യാ​ണ്.​ ​പ​വ​ർ​ക​ട്ട് ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​പ്ര​തി​ഷേ​ധം​ ​സ്വ​ഭാ​വി​ക​മാ​ണ്.​ ​പ്ര​തി​ഷേ​ധി​ക്ക​രു​തെ​ന്ന് ​പ​റ​യാ​നാ​കി​ല്ല.​ ​ക​റ​ന്റ് ​പോ​യാ​ൽ​ ​കു​ട്ടി​ക​ൾ​ ​പ്ര​തീ​ക​രി​ക്കും.​ ​അ​തി​ന് ​നേ​രെ​ ​തീ​പ്പ​ന്തം​ ​എ​റി​യു​ക​യ​ല്ല​ ​വേ​ണ്ട​ത്.
പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്
സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം

പ​വ​ർ​ക​ട്ട് ​എ​ന്നൊ​രു​ ​വാ​ക്ക് ​ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത​ ​സാ​ഹ​ച​ര്യ​മാ​ണ്.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ്ര​തി​ഷേ​ധി​ച്ച​ത് ​പ​വ​ർ​ക​ട്ട് ​വ​ന്ന​പ്പോ​ഴാ​ണ്.​ ​പൂ​ക്കി​യും​ ​കൂ​കി​യും​ ​ഒ​ക്കെ​ ​നാ​ട്ടി​ൽ​ ​തെ​റി​യാ​കു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ൾ.​ ​ആ​ക്ര​മി​ച്ച​വ​ർ​ ​കോ​ൺ​ഗ്ര​സു​കാ​ർ​ ​പൊ​ലീ​സ് ​വേ​ഷം​കെ​ട്ടി​ ​വ​ന്ന​താ​ണോ​ ​എ​ന്നാ​ണ് ​സം​ശ​യം.
കെ.​എ​ൻ.​ ​ബാ​ല​ഗോ​പാൽ
സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​അം​ഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL