
തൃശൂർ: മുണ്ടത്തിക്കോട് പടക്കനിർമ്മാണശാലയിലുണ്ടായ അപകടത്തിൽ ഇരയായ കുടുംബങ്ങൾക്ക് ആശ്വാസവുമായി കേരള ട്രെഡീഷണൽ ഫയർവർക്ക്‌സ് വെൽഫെയർ സൊസൈറ്റി. സൊസൈറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രമുഖ ഉത്സവാഘോഷ കമ്മിറ്റികൾ, വെടിക്കെട്ട് ലൈസൻസികൾ, സൊസൈറ്റി അംഗങ്ങൾ, വെടിക്കെട്ട് പ്രേമികൾ എന്നിവരിൽ നിന്ന് സമാഹരിച്ച സഹായനിധി ഉപയോഗിച്ചാണ് ധനസഹായ വിതരണം നടത്തിയത്. അപകടത്തിൽ പരിക്കേറ്റവരും ചികിത്സയ്ക്കും തുടർജീവിതത്തിനും സാമ്പത്തിക സഹായം ആവശ്യമായവരുമായ മുപ്പതോളം കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്. ഡെപ്യൂട്ടി മേയർ എ.പ്രസാദ് ധനസഹായ വിതരണം നിർവഹിച്ചു. അപകടസമയത്തെ രക്ഷാപ്രവർത്തനങ്ങളിലും തുടർസഹായങ്ങളിലും സജീവമായി പങ്കെടുത്ത ഡോ. രാധാകൃഷ്ണൻ, പുതുക്കാട് എസ്.ഐ രാജേഷ്, ലിന്റോ ആന്റണി എന്നിവരെ ആദരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |