
തൃശൂർ: ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഐ ലീഗ് ഫുട്ബാൾ മത്സരത്തിൽ ന്യൂ ഫുട്‌ബോൾ ക്ലബ് കേരളയ്ക്ക് തകർപ്പൻ വിജയം. എറണാകുളം വടുതല ഡോൺ ബോസ്‌കോ അക്കാഡമിയെ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ( 6 - 1) ക്ലബ് കേരള പരാജയപ്പെടുത്തിയത്. ഹാട്രിക് പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ച കെ.എൻ. കമറുദ്ദീനാണ് ന്യൂ ഫുട്ബാൾ ക്ലബ് കേരളയുടെ വിജയ ശില്പി. അലൻ ബിജു, ഗോവർദ്ധൻ, എസ്. വിഘ്‌നേഷ് എന്നിവർ ഓരോ ഗോൾ വീതം നേടി. ഡോൺ ബോസ്‌കോ അക്കാഡമിക്കായി അർജുൻ ഉദയനാണ് ആശ്വാസ ഗോൾ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |