തൃശൂർ: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ തൃശൂർ സന്ദർശനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന പരിപാടികൾ സംഘടിപ്പിക്കും. ഉദ്ഘാടനം ബുധനാഴ്ച വൈകിട്ട് മൂന്നിന് സാഹിത്യ അക്കാഡമി ഹാളിൽ സാംസ്‌കാരിക നായകൻ ഡോ. എം.എൻ. കാരശ്ശേരി നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിക്കും. തുടർ ദിവസങ്ങളിൽ ഗാന്ധിജി എത്തിയ വിവിധയിടങ്ങളിൽ ഗാന്ധി സംഗമങ്ങളും പദയാത്രകൾ,ചർച്ചകൾ ,സെമിനാറുകൾ, കുടുംബ സംഗമങ്ങൾ എന്നിവ സംഘടിപ്പിക്കും. ഒരു വർഷത്തിനുള്ളിൽ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ,ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി,എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി എം.പി,കെ.സി.വേണഗോപാൽ എം.പി,മുഖ്യമന്ത്രി വി.ഡി. സതീശൻ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |