തൃശൂർ: ജവഹർലാൽ നെഹ്‌റു സർവകലാശാലയുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ പരാതിയിൽ കോൺഗ്രസ് എം.പി അംഗോംച ബിമോൾ അക്കോയിജാമിനെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മഹിളാ മോർച്ച സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം കത്തിച്ച് പ്രതിഷേധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സിനി മനോജ് ഉദ്ഘാടനം ചെയ്തു. മഹിളാ മോർച്ച തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ശീതൾരാജ് അദ്ധ്യക്ഷയായി. മഹിളാ മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷ സത്യലക്ഷ്മി ഗിരീഷ്, ജില്ലാ ജനറൽ സെക്രട്ടറി ഭാഗീരഥി ചന്ദ്രൻ, സംസ്ഥാന ഉപാദ്ധ്യക്ഷ മിനി അനിൽകുമാർ, സംസ്ഥാന സെക്രട്ടറി സീന ശശി, ഉദയ വേണുഗോപാൽ, ജ്യോതിലക്ഷ്മി, ലീന, സുജിഷ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |