SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.38 AM IST

ഡി.വൈ.എഫ്.ഐ മാർച്ചും ധർണയും

mala-annamanada-dyfi
അന്നമനട പഞ്ചായത്ത് കളിസ്ഥലം സ്വകാര്യ വ്യക്തിക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ നൽകിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മേഖല കമ്മിറ്റി നടത്തിയ ധർണ റോസൽ രാജ് ഉദ്ഘാടനം ചെയ്യുന്നു.

അന്നമനട: പഞ്ചായത്തിലെ കുട്ടികളിലെ കായികക്ഷമത വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചിരുന്ന സ്‌പോർട്‌സ് അക്കാഡമിയുടെ സൗജന്യ പരിശീലനം നിറുത്തലാക്കുകയും പഞ്ചായത്ത് കളിസ്ഥലം സ്വകാര്യ അക്കാഡമിക്ക് മാനദണ്ഡങ്ങൾ പാലിക്കാതെ വിട്ടുനൽകുകയും ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്‌.ഐ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധ ധർണ പഞ്ചായത്ത് കാര്യാലയത്തിനു മുമ്പിൽ ജില്ലാ സെക്രട്ടറി റോസൽ രാജ് ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് മേഖല സെക്രട്ടറി അഞ്ജന നിരോഷ് അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് പ്രതിനിധികൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. സി.ധനുഷ്‌കുമാർ, വി.എസ്.രജിത്ത്, പി.വി.സുമേഷ്, എസ്.വിഷ്ണു, ടി.കെ.സതീശൻ, പി.വി.വിനോദ്, സിന്ധു ജയൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL