
വെള്ളാങ്ങല്ലൂർ: പഞ്ചായത്തിലെ മനക്കലപ്പടി - പട്ടേപ്പാടം റോഡും, കോണത്തുകുന്ന് - പട്ടേപ്പാടം റോഡും സംഗമിക്കുന്ന തെക്കുംകര നഗർ എന്നറിയപ്പെട്ടിരുന്ന പ്രദേശം 'ലെഗസി നഗർ' എന്ന് പുനർനാമകരണം ചെയ്തു. ഇന്നലെ വൈകിട്ട് പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ മിനി രാജന്റെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ഷംസു വെളുത്തേരി പുതിയ പേരിന്റെ പ്രഖ്യാപനം നിർവഹിച്ചു. മതസൗഹാർദ്ദ സന്നദ്ധ സംഘം സെക്രട്ടറി രവി തോട്ടുങ്ങൽ സ്വാഗതമാശംസിച്ച ചടങ്ങിൽ ബ്ലോക്ക് കമ്മിറ്റി അംഗം അയൂബ് കരുപ്പടന്ന, വാർഡ് മെമ്പർമാരായ രമേഷ് മാടത്തിങ്കൽ, രതീഷ്, ലെഗസി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് പ്രസിഡന്റ് അനി മുഹമ്മദ്, കൊച്ചുമുഹമ്മദ് ഇടപ്പുള്ളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |