SignIn
Kerala Kaumudi Online
Saturday, 17 October 2026 1.25 AM IST

51 കർഷകർക്ക് 65 ലക്ഷം കുടിശിക

photo

തൃശൂർ: പുതിയ കാർഷിക കലണ്ടർ ആരംഭിച്ചിട്ടും കഴിഞ്ഞ സീസണിൽ സംഭരിച്ച നെല്ലിന്റെ വില ലഭിക്കാതെ ജില്ലയിലെ 51 കർഷകർ. 65 ലക്ഷത്തോളം രൂപയാണ് ഇവർക്ക് ലഭിക്കാനുള്ളത്. എസ്.ബി.ഐ വഴി പി.ആർ.എസ് ലഭിച്ച കർഷകർക്കാണ് തുക ലഭിക്കാത്തത്. ബാങ്കിന്റെ സോഫ്റ്റ്‌വെയർ, കെ.വൈ.സി. അപ്‌ഡേഷനുകളിലെ കാലതാമസമാണ് പണം ലഭിക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും പ്രതിസന്ധിക്ക് കാരണമായി പറയുന്നു. നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വില ലഭിക്കാത്തത് കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. അടുത്ത സീസണിലേക്കുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി മുണ്ടകൻ കൃഷി ഇറക്കിത്തുടങ്ങിയെങ്കിലും പലർക്കും മുന്നിലുള്ളത് കടബാധ്യത മാത്രമാണ്. കഴിഞ്ഞ വർഷം 35,123 കർഷകരിൽനിന്ന് ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ നെല്ലാണ് ജില്ലയിൽ സംഭരിച്ചത്. ഇതിലൂടെ 335 കോടി രൂപയാണ് നൽകാനുണ്ടായിരുന്നത്. 70 വയസ്സ് തികഞ്ഞ കർഷകർക്കുള്ള തുക കഴിഞ്ഞ ദിവസമാണ് വിതരണം പൂർത്തിയാക്കിയത്. നേരത്തെ, സപ്ലൈകോ സംഭരിച്ച നെല്ലിന്റെ തുക നൽകാത്തതിനാൽ നിരവധി സമരങ്ങൾ വിവിധ കർഷക സംഘടനകൾ സംഘടിപ്പിച്ചിരുന്നു.

രജിസ്റ്റർ ചെയ്തത് 937 കർഷകർ


ഡിസംബറിൽ കൊയ്ത്ത് അവസാനിക്കുന്ന ഒന്നാം സീസണിൽ സപ്ലൈകോ വഴി നെല്ല് സംഭരിക്കാൻ രജിസ്റ്റർ ചെയ്തത് 937 കർഷകരാണ്. മുണ്ടകൻ കൃഷി ഉൾപ്പെടെയുള്ളവയുടെ വിളവെടുപ്പ് രണ്ടാം സീസണിലാണ്. ജനുവരി മുതൽ മേയ് വരെ നീളുന്ന ഈ സീസണിൽ മുൻ വർഷങ്ങളിൽ ഏകദേശം 40,000 കർഷകർ രജിസ്റ്റർ ചെയ്തിരുന്നു.

വർദ്ധനവ് 23 മെട്രിക് ടൺ


കഴിഞ്ഞ വർഷം ജില്ലയിൽ മുൻ വർഷത്തെ അപേക്ഷിച്ച് സപ്ലെകോ വഴി മാത്രം 23 മെട്രിക് ടൺ നെല്ല് കൂടുതൽ സംഭരിക്കാൻ സാധിച്ചതായി ജില്ലാ പാഠി ഓഫീസർ. 2025-2026 സാമ്പത്തിക വർഷത്തിൽ 1.11 ലക്ഷം മെട്രിക് ടൺ നെല്ലാണ് സംഭരിച്ചിരുന്നത്. എന്നാൽ 2024-2025 വർഷത്തിൽ 88000 ടണ്ണായിരുന്നു. ജില്ലയിലെ നെൽകൃഷിയിറക്കുന്ന 90 കൃഷി ഭവനുകളുടെ പരിധിയിലായി 952 പാടശേഖരങ്ങളുണ്ട്.

  • കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കർഷകർ : 35,123
  • ആകെ നൽകാനുണ്ടായിരുന്നത് ; 335കോടി
  • ഇനി നൽകാനുള്ളത് - 65 ലക്ഷം രൂപ
  • സംഭരിച്ച നെൽ - 1.11 ലക്ഷം മെട്രിക് ടൺ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL