
തൃശൂർ: ലളിതകലാ അക്കാഡമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും സംഘടിപ്പിക്കുന്ന വിജയകുമാർ മേനോൻ അനുസ്മരണവും പുരസ്‌കാര സമർപ്പണവും നവംബർ 1ന് വൈകിട്ട് 4ന് അക്കാഡമി മുഖ്യ കാര്യാലയത്തിൽ നടക്കും. മേയർ ഡോ.നിജി ജസ്റ്റിൻ പുരസ്‌കാര സമർപ്പണം നടത്തും. അക്കാഡമി ചെയർമാൻ പ്രൊഫ.എസ്.പ്രകാശ് മൂർത്തി അദ്ധ്യക്ഷനാകും. കലാരംഗത്തെ സമഗ്ര സംഭാവനക്ക് പ്രൊഫ.കാട്ടൂർ നാരായണപിള്ളയും കലയെഴുത്തിനുള്ള പുരസ്‌കാരം സാഹിത്യകാരൻ പി. സുരേന്ദ്രനും ഏറ്റുവാങ്ങും. വിജയകുമാർ മേനോൻ സ്മാരക സമിതി നൽകുന്ന കലാചരിത്ര ഗവേഷണത്തിനുള്ള ജൂനിയർ ഫെല്ലോഷിപ്പ് ഡോ.അഭിജിത് എസ്.പിള്ളയ്ക്കും വിമൻ വിഷ്വൽ ആർട്ടിസ്റ്റ്‌സ് കളക്ടീവ് സ്‌കോളർഷിപ്പ് ജാസില ലുലു പി.പി.ക്കും സമ്മാനിക്കും. രാജാ രവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്‌സ് പ്രിൻസിപ്പൽ പ്രൊഫ. മനോജ് വൈലൂർ 'ശിഖരം' ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും. പ്രൊഫ.സി.എസ്.ജയറാം വിജയകുമാർ മേനോൻ പ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |