
തൃശൂർ: പി.എസ്.സി നിയമനങ്ങളിലെ ക്രമക്കേടുകൾക്കെതിരെ കഴിഞ്ഞ കുറെ നാളുകളായി തെരുവിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളോട് യു.ഡി.എഫ് സർക്കാർ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. പി.എസ്.സിയിലെ അഴിമതി പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളെ അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാരും പ്രതിപക്ഷമായ എൽ.ഡി.എഫും ശ്രമിക്കുന്നത്. പി.എസ്.സി ക്രമക്കേടുകളിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും ഭായി ഭായിമാരായി പ്രവർത്തിക്കുകയാണെന്ന കോടതിയുടെ നിരീക്ഷണം ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.
സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി പി.കെ. ബാബു, ജില്ലാ ട്രഷറർ വിജയൻ മേപ്പറത്ത്, ജില്ലാ മീഡിയ കൺവീനർ ദിനേഷ്കുമാർ കരിപ്പേരിൽ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |