SignIn
Kerala Kaumudi Online
Saturday, 31 October 2026 5.58 AM IST

സൈബർ റെസിലിയൻസ് സെന്റർ ഉദ്ഘാടനം

city

തൃശൂർ: സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷയും പ്രതിരോധ സംവിധാനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തൃശൂർ സിറ്റി പൊലീസിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച സൈബർ റെസിലിയൻസ് സെന്ററിന്റെ ഉദ്ഘാടനവും പദ്ധതിയുടെ പ്രഖ്യാപനവും ഗവ.എൻജിനീയറിംഗ് കോളേജിൽ നടന്നു. സിറ്റി ജില്ലാ പൊലീസ് മേധാവി നകുൽ രാജേന്ദ്ര ദേശ്മുഖ് ഉദ്ഘാടനം നിർവഹിച്ചു. തൃശൂർ സിറ്റി ഡി.സി.ആർ.ബി എ.സി.പി.വർഗ്ഗീസ് അലക്‌സാണ്ടർ അദ്ധ്യക്ഷനായി. അസി.കമ്മീഷണർ ടി.ആർരാജേഷ് , ഗവ.എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ എ.ആർ.ജയൻ,സബ് ഇൻസ്‌പെക്ടർ കെ.എം.ഉണ്ണിമായ സംസാരിച്ചു. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും പൊലീസിന്റെ പോൾ ആപ്പിനെ കുറിച്ചും മൊബൈൽ ദുരുപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും സിറ്റി സൈബർ സെൽ സബ്ബ് ഇൻസ്‌പെക്ടർ ഫീസ്റ്റോ ടി.ഡി.ബോധവത്കരണ ക്ലാസ് എടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL