
തൃശൂർ: തിരുവനന്തപുരം സ്‌കൂൾ കായികമേളയിലെ ഭക്ഷണവിതരണ ചുമതലയുള്ള പഴയിടം മോഹനൻ നമ്പൂതിരിക്കെതിരായ ദുഷ്പ്രചാരണങ്ങളിൽ ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ (എ.കെ.സി.എ) തൃശൂർ ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. ഭക്ഷണനിലവാരത്തിൽ പരാതിയുണ്ടെങ്കിൽ ഭക്ഷ്യസുരക്ഷാ അധികാരികൾ ശാസ്ത്രീയമായി പരിശോധിച്ച് വസ്തുത പുറത്തുകൊണ്ടുവരണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പരിശോധനകൾക്ക് മുമ്പേ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വ്യക്തിഹത്യയും അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നത് അംഗീകരിക്കാനാവില്ല. രാഷ്ട്രീയ വിരോധം തീർക്കാൻ ഭക്ഷ്യസുരക്ഷാവിഷയങ്ങളെ ദുരുപയോഗം ചെയ്യരുതെന്നും കമ്മിറ്റി വ്യക്തമാക്കി.
ആരോപണങ്ങളിൽ നിഷ്പക്ഷ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണമെന്നും വ്യാജപ്രചാരകർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. അംഗങ്ങളുടെ അന്തസ്സും തൊഴിൽമേഖലയുടെ അഭിമാനവും സംരക്ഷിക്കാൻ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് എ.കെ.സി.എ തൃശൂർ ജില്ലാ കമ്മിറ്റി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |