
തൃശൂർ: ഫാർമസി കൗൺസിൽ ഒഫ് ഇന്ത്യ (പി.സി.ഐ) സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ലോക ഫാർമസി ദിനാഘോഷം ഇന്ന് രാവിലെ 10ന് പോട്ടോർ വെസ്റ്റ്‌ഫോർട്ട് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വാഹേ ഓഡിറ്റോറിയത്തിൽ നടക്കും. പി.സി.ഐ വൈസ് പ്രസിഡന്റ് ജഷുഭായ് ഹീരാഭായ് ചൗധരി ഉദ്ഘാടകനാകും. പി.സി.ഐ സെൻട്രൽ കൗൺസിൽ അംഗം ഒ.സി.നവീൻ ചന്ദ് അദ്ധ്യക്ഷനാകും.
ജില്ലകളിലെ 50 ഫാർമസി കോളേജുകളിൽ നിന്നായി 1,500പേർ പരിപാടിയിൽ പങ്കെടുക്കും. രാവിലെ 8നു തൃശൂർ സ്വരാജ് റൗണ്ടിൽ നടക്കുന്ന ആന്റിബയോട്ടിക് ദുരുപയോഗത്തിനെതിരേയുള്ള ബോധവത്കരണ റാലിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജഷുഭായ് ഹീരാഭായ് ചൗധരി, ഡോ.സി.ശരത് ചന്ദ്രൻ, ഡോ.എ.അനിൽ ബാബു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |