SignIn
Kerala Kaumudi Online
Saturday, 31 October 2026 5.57 AM IST

സേതുവർമ മെമ്മോറിയൽ ട്രോഫി വനിതാ ചെസ് ചാമ്പ്യൻഷിപ്പ്

d

തൃശൂർ: സേതുവർമ മെമ്മോറിയൽ ട്രോഫി സംസ്ഥാന വിമൻസ് ചെസ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലെ നിഹാൽ സരിൻ ഹാളിൽ നടക്കും. സ്‌പോർട്‌സ് കൗൺസിൽ ചെസ് തൃശൂരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് സി.സുമേഷ് ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാൻ ജോ പറപ്പിള്ളി അദ്ധ്യക്ഷനാകും. 56വനിതാ താരങ്ങൾ മത്സരിക്കും. ചെസ് ആർബിറ്റർമാരായ ഓഷിൻ അനിൽകുമാർ, വി.എസ്.മനിൽ എന്നിവർ നിയന്ത്രിക്കും. ദേശീയ വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കാനുള്ള സംസ്ഥാന ടീമിനെ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കും. വാർത്താസമ്മേളനത്തിൽ ജോ പറപ്പിള്ളി, ചെസ് തൃശൂർ പേട്രൺ അജിത് കുമാർ രാജ, പി.എ.അലി, കെ.എസ് പ്രീത, പ്രൊഫ.എൻ.ആർ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL