SignIn
Kerala Kaumudi Online
Saturday, 31 October 2026 5.57 AM IST

ഡൽഹി പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി ഒത്തുചേരൽ

d

തൃശൂർ: ഡൽഹി പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി തൃശൂരിന്റെ ഒത്തുചേരൽ. തൃശൂർ ജനാധിപത്യ മതേതര കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഉദ്‌ഘാടനവും സ്വാഗതപ്രസംഗവും അദ്ധ്യക്ഷ പ്രസംഗവുമുണ്ടായില്ല. പകരം സാംസ്‌കാരിക രംഗത്തെ പ്രമുഖർ ദേശീയ പതാക കൈമാറി. പാട്ടുകളാലും വാക്കുകളാലും ഫാസിസത്തിനെതിരായ പ്രതിരോധം തീർത്തു. കെ.സച്ചിദാനന്ദന്‍, കെ.ജി ശങ്കരപിള്ള, സാറാ ജോസഫ്, കെ.വി രാമകൃഷ്ണൻ, കല്പറ്റ നാരായണൻ, അശോകൻ ചരുവിൽ, രാവുണ്ണി, പ്രിയനന്ദനൻ, റിമ കല്ലിങ്കൽ എന്നിവർ ദേശീയ പതാക കൈമാറി. സി.ജെ.പി സ‍ൗത്ത്‌ ഇന്ത്യൻ കോ–ഓർഡിനേറ്റർ സനൂപ്‌ ദേവ്‌, കേരളവർമ ചെയർപേഴ്‌സൺ നീരാഞ്ജന എസ്‌.രാജ്‌, ലാ കോളേജ്‌ ആർട്ട്‌സ്‌ കൺവീനർ ഐഷ, മെഡി.കോളേജ്‌ യൂണിയൻ ചെയർമാൻ മുഹമദ്‌ ഷഹാബ്‌ എന്നിവർ ഏറ്റുവാങ്ങി. ഭരണഘടനയുടെ ആമുഖം റിമകല്ലിങ്കൽ കൈമാറി. എം.പി സുരേന്ദ്രൻ, അൻവർ അലി, പി.എൻ.ഗോപീകൃഷ്ണൻ, ഏങ്ങണ്ടിയ‍ൂ‍ർ ചന്ദ്രശേഖരൻ, അഡ്വ.വി.ഡി.പ്രേമപ്രസാദ്‌, പി.സി.ഉണ്ണിചെക്കൻ, നടൻ ഇർഷാദ്‌, അനു പാപ്പച്ചൻ, ഹരിത സാവിത്രി, പി.എസ്‌ ഇക്‌ബാൽ എന്നിവർ സംസാരിച്ചു.

നടക്കുന്നത് അമ്പരപ്പിക്കുന്ന വോട്ട് കൊള്ള

ഒരിക്കലും വോട്ട് പാഴാക്കരുതെന്ന് പറഞ്ഞു പഠിപ്പിച്ച ഒരു പാരമ്പര്യമാണ് നമുക്ക് ഉണ്ടായിരുന്നത്. പക്ഷേ അതിൽ നിന്ന് മാറി നമ്മളെ അമ്പരപ്പിക്കുന്ന തരത്തിൽ നമ്മുടെ വോട്ട് കൊള്ള ചെയ്യപ്പെടുന്നൂവെന്ന് സാറ ജോസഫ്. ദേശീയപതാക ഉയർത്തുന്നു എന്ന് പറയുന്നതിന്റെ അർത്ഥം ഭരണഘടനയേയും ജനാധിപത്യത്തെയും തിരിച്ചു പിടിക്കണമെന്നാണ്. ഹിന്ദുത്വ ഫാഷിസ്റ്റ് ശക്തികൾ എന്ന് പറയുന്നത് ഒരു ന്യൂനപക്ഷം മാത്രമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL