തൃശൂർ: എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും എ.ഐ.വൈ.എഫ് മുൻ സംസ്ഥാന പ്രസിഡന്റുമായ മുൻ എം.പി സി.എൻ. ജയദേവൻ ലോഗോ പ്രകാശനം ചെയ്തു.
കെ.ജി. ശിവാനന്ദൻ, അഡ്വ.വി.എസ്. സുനിൽകുമാർ, കെ. രാജൻ എന്നിവർ ചടങ്ങിൽ ലോഗോ ഏറ്റുവാങ്ങി. അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ.വി. വസന്തകുമാർ. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗങ്ങളായ അജിത്ത് കൊളാടി, ടി.ആർ.രമേഷ്കുമാർ, ഷീല വിജയകുമാർ, ജില്ലാ സമ്മേളന സംഘാടക സമിതി ചെയർമാൻ വി.എസ്.പ്രിൻസ്, എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി എന്നിവർ പങ്കെടുത്തു. ശ്യാൽ പുതുക്കാടാണ് ലോഗോ രൂപകൽപ്പന ചെയ്തത്. ഡിസംബർ 11,12,13 തീയതികളിൽ പുതുക്കാടാണ് ജില്ലാ സമ്മേളനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |