തൃശൂർ: പെരിങ്ങാവ് ശ്രീധന്വന്തരി ക്ഷേത്രത്തിൽ നിർമ്മിച്ച പടിഞ്ഞാറെ നടപ്പുരയുടെയും പുതിയ ദീപസ്തംഭത്തിന്റെയും സമർപ്പണം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ക്ഷേത്രത്തിൽ ദശാവതാരം ചന്ദനംചാർത്ത് നടത്തിയ പെരികമന മണി തിരുമേനിയെയും അവതാര പ്രഭാഷണം നടത്തിയ ഡോ.സി.പത്മജനെയും പെരിങ്ങാവ് ദേവസ്വം ആദരിച്ചു. മേളകലാരത്‌നം കിഴക്കൂട്ട് അനിയൻമാരാർ മുഖ്യാതിഥിയായി. പെരിങ്ങാവ് സ്വദേശി മണ്ണത്തുപറമ്പിൽ നാരായണൻകുട്ടിയും പത്‌നി രമാദേവിയും മകൾ ഡോ.എൻ. മൃദുലയുടെ സ്മരണക്കായാണ് അഞ്ചു ലക്ഷം രൂപ ചെലവിൽ നടപ്പുരയും ദീപസ്തംഭവും വഴിപാടായി സമർപ്പിച്ചത്. പെരിങ്ങാവ് ദേവസ്വം പ്രസിഡന്റ് ഇ.കൃഷ്ണൻ, സെക്രട്ടറി അഡ്വ. എം.സി.മനോജ്കുമാർ, രാമചന്ദ്രൻ കടവിൽ, ഇ.ആർ.വേണുഗോപാൽ, സി.ആർ.വേണുഗോപാൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |