
തൃശൂർ: കഴിഞ്ഞ ബഡ്ജറ്റിൽ പാസാക്കിയ പത്രപ്രവർത്തക പെൻഷൻ വർദ്ധന ഉടൻ നടപ്പാക്കണമെന്ന് സീനിയർ ജേണലിസ്റ്റ്് ഫോറം കേരള സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പെൻഷൻ 15,000 രൂപയായി വർദ്ധിപ്പിക്കണം. ബഡ്ജറ്റ് പാസാക്കി എട്ടു മാസമായിട്ടും വർദ്ധിപ്പിച്ച പെൻഷൻ തുക വിതരണം ചെയ്തിട്ടില്ലെന്നു യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് അലക്സാണ്ടർ സാം അദ്ധ്യക്ഷത വഹിച്ചു. എം.പി. സുരേന്ദ്രനെ ആദരിച്ചു. കെ.പി. വിജയകുമാർ, എ.മാധവൻ, ഹക്കിം നട്ടാശ്ശേരി, ഹരിദാസൻ പാലായിൽ, ഫ്രാങ്കോ ലൂയിസ്, സി.കെ.ഹസൻകോയ, പി.അജയകുമാർ, പി.ബാലകൃഷ്ണൻ, കെ. സുന്ദരേശൻ, പി.പി. അബൂബക്കർ, പട്ടത്താനം ശ്രീകണ്ഠൻ, തേക്കിൻകാട് ജോസഫ്, സരിത എം വർമ്മ, ആർ.എം ദത്തൻ, തോമസ് ഗ്രിഗറി, എം.കെ പുരുഷോത്തമൻ, കെ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |