
തൃശൂർ: വിദേശരാഷ്ട്രങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോഡി ലക്ഷണമൊത്ത ഫാസിസ്റ്റായി മാറിയെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗം കെ. രാജൻ എം.എൽ.എ പറഞ്ഞു.
സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഒക്ടോബർ വിപ്ലവവും സമകാലിക മാർക്സിസവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദൻ അദ്ധ്യക്ഷനായി. സി.പി.ഐ നേതാക്കളായ അഡ്വ. വി.എസ്.സുനിൽകുമാർ, സി.എൻ.ജയദേവൻ, കെ.വി.വസന്തകുമാർ, ഷീലാ വിജയകുമാർ, ടി.കെ.സുധീഷ്, വി.എസ്.പ്രിൻസ്, ഷീന പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു. അഡ്വ.ടി.ആർ.രമേഷ് കുമാർ സ്വാഗതവും ഇ.എം.സതീശൻ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |