SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

പരിപാടികൾക്ക് കോടതി വ്യക്തത; തേക്കിൻകാട് വീണ്ടും ഉണരും

photo
1

തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് പൊതുപരിപാടികൾ നടത്തുന്നതിന് ഹൈക്കോടതി കൂടുതൽ വ്യക്തത വരുത്തിയതോടെ മൈതാനം വീണ്ടും സജീവമാകും. മൈതാനം പരിപാടികൾക്ക് വിട്ടുനൽകുന്നത് സംബന്ധിച്ച് ജൂലായിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് കഴിഞ്ഞ ദിവസം കോടതി വ്യക്തത വരുത്തിയത്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഉൾപ്പടെയുള്ളവർക്ക് മൈതാനത്ത് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനോ സ്വീകരണങ്ങൾക്കോ വിലക്കെർപ്പെടുത്തിയിട്ടില്ലെന്നും പൊതുപരിപാടികൾക്ക് മൈതാനം വിട്ടുനൽകുന്നതിന് തടസമില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കോടതി വ്യക്തത വരുത്തിയത്.

വീണ്ടും വേദിയാകും


ദേവസ്വം വകുപ്പിന്റെ പരിപാടികൾക്ക് പുറമെ വിവിധ സർക്കാർ വകുപ്പുകളുടെ മേളകൾ, ഉത്സവകാല പരിപാടികൾ തുടങ്ങി നിരവധി പൊതുപരിപാടികൾക്കും തേക്കിൻകാട് മൈതാനം വേദിയാകാറുണ്ട്. എന്നാൽ ജൂലായിൽ ഹൈക്കോടതി ഉത്തരവ് വന്നതോടെ ഇത്തരം പരിപാടികൾക്ക് നിയന്ത്രണം വന്നിരുന്നു. ഉത്തരവിനെതിരെ വ്യാപക പ്രതിഷേധവും ഉയർന്നിരുന്നു. വിധിയിൽ കൂടുതൽ വ്യക്തത വരുത്തിയത്തോടെയാണ് ഇവിടം വീണ്ടും പരിപാടികളാൽ സജീവമാകും.

രാഷ്ട്രീയ പരിപാടികൾക്ക് വിലക്ക്

രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് വിലക്കിയായിരുന്നു ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ്. രാഷ്ട്രീയ വിശദീകരണ യോഗങ്ങൾക്കും പ്രകടനങ്ങൾക്കുമായി മൈതാനം വിട്ടുനൽകരുതെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ പൊതുസമ്മേളനങ്ങൾ, റാലികൾ, വിശദീകരണ യോഗങ്ങൾ എന്നിവയ്ക്കായിരുന്നു വിലക്ക്. പൊതു ഇടങ്ങൾ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു കോടതിയുടെ ഇടപെടൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL